കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവ് - JobWalk.in

Post Top Ad

Friday, October 13, 2023

കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവ്

കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവ് 


കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കാണ് അവസരം.

ഫസ്റ്റ് ക്ലാസോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമോ നിയമബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.കോൾ സപ്പോർട്ട് ഏജന്റ് (ഇന്റേൺഷിപ്പ്): സ്റ്റൈപ്പൻഡ്- 10,000. പ്രായം 25 കവിയരുത്.

കോൾ സപ്പോർട്ട് ഏജന്റ് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 15,000 രൂപ.
പ്രായം 36 കവിയരുത്.

സീനിയർ കോൾ സപ്പോർട്ട് ഏജന്റ്  രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 18,000 രൂപ. പ്രായം 38 കവിയരുത്.

വിശദവിവരങ്ങളും അപേക്ഷാഫോമും https://kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കും. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.