18നും 65നും മധ്യേ പ്രായമുള്ള പത്താം ക്ലാസ്സ്‌ പാസ്സ് ആയവർക്ക് പാരലീഗൽ വളണ്ടിയർ ആവാം - JobWalk.in

Post Top Ad

Thursday, April 18, 2024

18നും 65നും മധ്യേ പ്രായമുള്ള പത്താം ക്ലാസ്സ്‌ പാസ്സ് ആയവർക്ക് പാരലീഗൽ വളണ്ടിയർ ആവാം

18നും 65നും മധ്യേ പ്രായമുള്ളവർക്ക്‌  പാരലീഗൽ വളണ്ടിയർ ആവാം


18നും 65നും മധ്യേ പ്രായമുള്ളവർക്ക്‌ പാരലീഗൽ വളണ്ടിയർ ആവാം

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരലീഗൽ വളണ്ടിയർമാരെ നിയമിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

യോഗ്യത : എസ്.എസ്.എൽ.സി പാസായ 25നും 65നും മധ്യേ പ്രായമുള്ളവർക്കും, 18നും 65നും മധ്യേ പ്രായ മുള്ള നിയമ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ബിരുദധാരികൾ, സേവന സന്നദ്ധതയുള്ള അധ്യാപകർ, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

അപേക്ഷ ഫോറത്തിൻറെ മാതൃക താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മണ്ണാർക്കാട് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും മെയ് നാലിന് മുമ്പായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട്-678001 എന്ന വിലാസത്തിൽ നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഫോൺ: 9188524182.