പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മത്സ്യഫെഡിൽ അവസരങ്ങൾ - JobWalk.in

Post Top Ad

Sunday, December 15, 2024

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മത്സ്യഫെഡിൽ അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മത്സ്യഫെഡിൽ അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മത്സ്യഫെഡിൽ അവസരങ്ങൾ

പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ് എന്ന സ്ഥാപനത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കുതിന്റെ പാനല്‍ തയ്യാറാക്കുതിനായി പത്താം ക്ലാസ് പാസ്സായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ.വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

2) എറണാകുളം സ൪ക്കാ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.

തസ്തിക: റെസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯.1. യോഗ്യത- . പ്ലസ് ടു സയ൯സ് 2. ബി എസ് സി റെസ് പിറേറ്ററി ടെക്നോളജി, 3. ഡിപ്ലോമ ഇ൯ റെസ്പിറേറ്ററി ടെക്നോളജി 4. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി - 20-36..

താൽപര്യര്യമുള്ളവ൪ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സ൪ട്ടിഫിക്കറ്റും പക൪പ്പും സഹിതം ഡിസംബ൪ 20 വെള്ളി എറണാകുളം സ൪ക്കാ൪ മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റ൪വ്യൂവിലും പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രം.