ക്ഷീര ജാലകം പ്രൊമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിലേയ്ക്ക് ക്ഷീര ജാലകം സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ നിർവഹിക്കുന്നതിനും ക്ഷീര ജാലകം പ്രൊമോട്ടർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത ഹയർ സെക്കൻഡറി/ഡിപ്ലോമ, സോഫ്റ്റ് വെയർ കൈകാര്യം ചെയ്യാൻ പരിജ്ഞാനം. പ്രായം 18-40
യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2024 ഡിസംബർ 26 വൈകിട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
കൂടികാഴ്ചയ്ക്ക് അർഹരായവരുടെ പട്ടിക ഡിസംബർ 27 ന് രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കഴ്ച ഡിസംബർ 30 രാവിലെ 10.30ന് കോട്ടയം ക്ഷീര കർഷക ക്ഷേമനിധി ജില്ലാ നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് നടത്തും. ഫോൺ-0481-2303514.ഇ-മെയിൽ-qco-ktm.dairy@kerala.gov.in, diaryqcoktm@gmail.com