പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം
ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷിസ് ഇക്കോഹാച്ചറിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നതിന് രണ്ട് പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാകും നിയമനം.
രാത്രിയും പകലും ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം.
ഹാച്ചറിയുടെ സമീപ പ്രദേശത്ത് താമസിക്കുവാന്‍ താല്പര്യമുളളവരാകണം.
പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ജൂലൈ 9 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ താഴെ കൊടുത്ത അഡ്ഡ്രസ്സിൽ ഇന്റർവ്യൂ ഹാജറാവുക. പരമാവധി ഷെയർ ചെയ്യുക.
ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2394476