ദിവസ വേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡ് നിയമനം
ആലപ്പുഴ: 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ 2025 ജൂണ്‍ ഒമ്പത് വരെ ആലപ്പുഴ ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു.
അപേക്ഷാര്‍ത്ഥികള്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപനത്തില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കിവരായിരിക്കണം.
പ്രായം: 20 നും 45നുമിടയില്‍. പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ശേഷിയുള്ളവരായിരിക്കണം.
ലൈഫ് ഗാര്‍ഡായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി, ആലപ്പുഴ 688561 മേല്‍വിലാസത്തില്‍ ജൂലൈ 19 നകം അപേക്ഷ നല്‍കണം.
ഫോണ്‍ 0477 2297707.