കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ | kerala government temporary job vacancies 2024-2025 - JobWalk.in

Post Top Ad

Monday, June 24, 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ | kerala government temporary job vacancies 2024-2025

kerala government temporary job vacancies 2024-2025


കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ | kerala government temporary job vacancies 2024-2025

കേരളത്തിൽ പതിനാല് ജില്ലകളിൽ ആയി ജോലി നേടാവുന്ന നിരവധി സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ,പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.

ആശാവര്‍ക്കര്‍ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു.  ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്കും  പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ ജൂണ്‍ 24 രാവിലെ 10 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.

തെറാപ്പിസ്റ്റ് ഒഴിവ്

സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം ssakannur@gmail.com ലേക്ക് അയക്കണം. ഫോണ്‍: 0497 2707993.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ  മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.  ഫോണ്‍: 9497763400.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്കിലെ കുന്നരു മൂകാംബിക ക്ഷേത്രം, കുന്നരു തിരുവില്വാം കുന്ന് ശിവ ക്ഷേത്രം   കുറുവേലി ഭഗവതി ക്ഷേത്രംഎന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ https://ift.tt/P8BRLTW ലും മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. 
പൂരിപ്പിച്ച അപേക്ഷ ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

വാക് -ഇൻ-ഇന്റർവ്യൂ -പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ്ഫാക്കൽറ്റി
 
കളമശ്ശേരിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസിൽ) പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ആവശ്യമുള്ള ഗസ്റ്റ്  ഫാക്കൽറ്റികളെ നിയമിയ്ക്കുന്നതിലേക്കായി ജൂൺ 28  നു രാവിലെ 10-ന് വാക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു. 

പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്തമാർക്കും , യുജിസി നെറ്റുമാണ്  നിശ്ചിത യോഗ്യത. നേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

 മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിഫലം മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയുമാണ്  നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കൊടുത്തിരിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും അസലും പകർപ്പുകളും സഹിതം ജൂൺ 28- ന് രാവിലെ 10-ന്  കളമശേരിയിലുള്ള നുവാൽസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ഹാജരാകണം.

അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം  21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം  പേര് രജിസ്റ്റർ ചെയ്യണം.       നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന  മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്. 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും  മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുമായിരിക്കണം അപേക്ഷകര്‍.  പ്രായം 35 വയസ്. 

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന്  രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.  
ഫോണ്‍: 0497 2731081.

ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു. 

താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.