കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് താത്ക്കാലിക നിയമനം - JobWalk.in

Post Top Ad

Monday, June 24, 2024

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് താത്ക്കാലിക നിയമനം

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് താത്ക്കാലിക ഒഴിവ്


കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് താത്ക്കാലിക നിയമനം, kudumbashree accounts jobs

തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടൻ്റ തസ്‌തികയിൽ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം ഓക്സിലറി ഗ്രൂപ്പ് അംഗം,താഴെപ്പറയുന്ന യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു, ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ 

1) അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. അഗതിരഹിത പദ്ധതി കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.

2) അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം.

3) 20 നും 35 നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 20/06/2024) പ്രായമുള്ളവർ ആയിരിക്കണം.

നിയമന രീതി : ദിവസ വേതനാടിസ്ഥാനത്തിൽ

തെരഞ്ഞെടുപ്പ് രീതി ശമ്പളം : എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ. ദിവസ വേതനാടിസ്ഥാനത്തിൽ പരമാവധി 12000/- രൂപ എന്ന വ്യവസ്ഥയിൽ

അപേക്ഷ സമർപ്പിക്കേണ്ട വിധം

1) അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ
www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

2) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28/06/2024 ന് വൈകുന്നേരം 5.00 മണി വരെ.

3) ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായി പുരിപ്പിച്ച അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

4) പരീക്ഷാഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, തിരുവനന്തപുരം ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

5) പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ ട്രാൻസ്‌ജെന്റർ/എസ്.സി./എസ്.റ്റി, എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകളും ഡിമാൻ്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.

6) യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതില്ല.

7) അക്കൗണ്ടന്റ് ഉദ്യോഗാർത്ഥി അപേക്ഷ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡൻ്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്‌സൻ്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ്‌.
 ചെയർപേഴ്‌സൻ്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ 28/06/2024 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് (ദിവസവേതനം) ഒഴിവിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയയ്‌ക്കേണ്ട മേൽവിലാസം

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാ മിഷൻ
ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നില
പട്ടം പാലസ് പി ഒ, തിരുവനന്തപുരം
ഫോൺ നമ്പർ : 0471 - 2447552


അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ. നിയമനം നടത്തുന്നു 

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ നിയമനം നടത്തുന്നു

ഇതിനായി പഞ്ചായത്തില്‍ സ്ഥിര താമസമുള്ള മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 18 നും 46 നുമിടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവർ ആയിരിക്കണം.

അപേക്ഷ ജൂണ്‍ 25-ന് വൈകീട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. 

മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ സംവരണ വിഭാഗത്തിന് മാത്രം തയ്യാറാക്കുന്ന സെലക്ഷന്‍ ലിസ്റ്റുകള്‍ 2024 മാര്‍ച്ച് ആറിന് ചെട്ടിക്കുളങ്ങര പഞ്ചായത്തില്‍ നിലവില്‍ വന്ന ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റിന്റെ കാലയളവില്‍ ഈ വിഭാഗക്കാര്‍ക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്