കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം |ഡാറ്റാ എൻട്രി, അക്കൗണ്ട്‌സ് അസിസ്റ്റന്റ്,ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, June 20, 2024

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം |ഡാറ്റാ എൻട്രി, അക്കൗണ്ട്‌സ് അസിസ്റ്റന്റ്,ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം |ഡാറ്റാ എൻട്രി, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം |ഡാറ്റാ എൻട്രി, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം |ഡാറ്റാ എൻട്രി, അക്കൗണ്ട്‌സ് അസിസ്റ്റന്റ്,ഫാര്‍മസിസ്റ്റ്, നഴ്സ്,മൾട്ടി ടാസ്കിംഗ് ഓഫീസർ, സോഷ്യൽ വർക്കർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക ജോലി നേടുക.


ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം. ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത,

 ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
 ഫോണ്‍: 0487 2361500.

അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ്

കേരള ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത- സിഎ ഇന്റര്‍/ ഐ സി ഡബ്ല്യൂ എ ഐ ഇന്റര്‍, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ അക്കൗണ്ടസ് വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. തൃശൂര്‍ ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ secretary@lalithkala.org ഇ-മെയിലിലേക്ക് ജൂണ്‍ 30ന് അയക്കണം. ഫോണ്‍: 0487 2333773.

ഫാര്‍മസിസ്റ്റ് നിയമനം

നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 24 ന് രാവിലെ 10.30 ന് പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2412709.

പാലിയേറ്റീവ് നഴ്‌സ് നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് മാസത്തേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.  ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സ് പാസായിരിക്കണം.  കൂടാതെ മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം.  

ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ ഒന്നരമാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് പാസായിരിക്കണം.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2330522.

മൾട്ടിടാസ്കിംഗ് ഓഫീസർ നിയമനം

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്കിംഗ് ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

 കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം, ഡി.സി.എ, ഇംഗ്ലീഷിലും മളയാളത്തിലും ടൈപ്പിംഗ് കഴിവ്, സർക്കാർ മേഖലയിൽ എം.ടി.ഒ ആയി 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. 2024 ജനുവരി 1 ന് 18 നും 41 നും മധ്യേ വയസുള്ളവർക്ക് അപേക്ഷിക്കാം. 

നിയമാനുസൃത വയസിളവ് ബാധകം.  ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ ഒന്നിനു മുൻപായി പേരി രജിസ്റ്റർ ചെയ്യണം.

ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ നിയമനം

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ‘ശലഭക്കൂട്’ എന്ന പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഒരു സോഷ്യൽ വർക്കറെയും  ഒരു സൈക്കോളജിസ്റ്റ് (ചൈൽഡ്) നെയും നിയമിക്കുന്നു.
അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 24 ന് വൈകിട്ട് അഞ്ചിനു മുൻപായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2575013, 2467700, 2509057.