പ്യൂണ്‍ ആവാം സർക്കാർ സ്ഥാപനത്തിൽ മറ്റു ഒഴിവുകളും - JobWalk.in

Post Top Ad

Sunday, November 12, 2023

പ്യൂണ്‍ ആവാം സർക്കാർ സ്ഥാപനത്തിൽ മറ്റു ഒഴിവുകളും

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്യൂണ്‍ നിയമനം: അപേക്ഷ 13 വരെ


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷത്തേക്കാണ് നിയമനം. 5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 25-45. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 04662240124, 9526421936.

🆕 വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്.
പ്രായം 30 വയസ്സ്.

പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി.
പ്രായം 25 വയസിനു മുകളിൽ.
അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ

🆕 അറ്റൻഡർ/ഫാർമസിസ്റ്റ് നിയമനം

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എൻ.എച്ച്.എം. പി.എച്ച്.സി.യിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറ്റന്റർ/ ഫാർമസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെൻസറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫോൺ: 9496043665

🆕 തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നഴ്സ് നിയമനം

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നഴ്സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവർ നവംബർ 17 രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

🆕 ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നി വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ17 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 01.01.2023 ന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ദിവസ ശമ്പളം 1100. വിദ്യാഭ്യാസ യോഗ്യത : കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയും.