ജോലിയില്ലാതെ നിൽക്കുന്നവർക്കായി ഉദ്യോഗ് 23 മെഗാ തൊഴിൽമേള | job fair Recruitment Apply now 2023. - JobWalk.in

Post Top Ad

Sunday, November 12, 2023

ജോലിയില്ലാതെ നിൽക്കുന്നവർക്കായി ഉദ്യോഗ് 23 മെഗാ തൊഴിൽമേള | job fair Recruitment Apply now 2023.

ജോലിയില്ലാതെ നിൽക്കുന്നവർക്കായി ഉദ്യോഗ് 23 മെഗാ തൊഴിൽമേള | job fair Recruitment Apply now 2023.


ജോലിയില്ലാതെ നിൽക്കുന്നവർക്കായി ഉദ്യോഗ് 23 മെഗാ തൊഴിൽമേളവഴി ആയിരത്തോളം പേർക്ക് ജോലി നേടാൻ അവസരം | SSLC ഉള്ളവർക്കും ഇല്ലാത്തവർക്കും മറ്റു ഉയർന്ന യോഗ്യതയുള്ളവർക്കും നിരവധി അവസരങ്ങൾ.

കേരള സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്ചേഞ്ച്, കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എംബിറ്റ്‌സ്) സഹകരണത്തോടെ നവംബർ 17 ന് കോതമംഗലം നിയോജക മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് “ഉദ്യോഗ്-23” എന്ന പേരിൽ കോതമംഗലം നിയോജക മണ്ഡല ജോബ് ഫെയർ മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ വച്ച് സംഘടിപ്പിക്കുന്നു.

ഉദ്യോഗാർത്ഥികളെയും സ്വകാര്യ ഉദ്യോഗദായകരെയും ഒരേ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പും നടത്തിവരുന്ന ഈ തൊഴിൽ മേളകൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.

എഞ്ചിനീയറിംഗ്, ടെക്നോളജി, ഐ.ടി, ആരോഗ്യം, ടൂറിസം, കോമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വെർടൈസിങ് ,സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ സെക്ടറുകളിലെ മുപ്പതിലധികം സ്ഥാപനങ്ങളിൽ നിന്നും ആയിരത്തിലധികം ഒഴിവുകളാണ് ജോബ്‌ഫെയറിലൂടെ നികത്തുന്നത്.

രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും.രജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യണം. രജിസ്റ്റർ ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.


കൂടുതൽ വിശദമായ വിവരങ്ങൾക്ക്  ഫോൺ : 0484-2422452, 2427494 ഇമെയിൽ: employabilitycentre.ern@gmail.com വെബ്സൈറ്റ് : www.empekm.in