വിവിധ ജില്ലകളിൽ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Saturday, December 14, 2024

വിവിധ ജില്ലകളിൽ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നേടാൻ അവസരം

ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം

ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം

കേരള സർക്കാർ സ്ഥാപനങ്ങളിൽ ദിവസ ശമ്പളത്തിൽ നേടാവുന്ന വിവിധ ജോലി ഒഴിവുകൾ താഴെ നൽകുന്നു, വിവിധ ജില്ലകളിൽ ഒഴിവുകൾ വന്നിട്ടുണ്ട്.

സെയില്‍സ് അസിസ്റ്റന്റ് നിയമനം

 പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ്  എന്ന സ്ഥാപനത്തിലേയ്ക്ക്  ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ്  അസിസ്റ്റന്റിനെ  നിയമിക്കുതിന്റെ  പാനല്‍ തയ്യാറാക്കുതിനായി 10 ക്ലാസ്സ്‌ പാസ്സായ ഉദ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍,  മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം  എന്ന വിലാസത്തില്‍  ലഭിക്കണം

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം.
വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483, www.ksicl.org.

മേട്രൻ ജോലി ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം. 

ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 40 നും 60 നു ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പെരിന്തല്‍മണ്ണ താലൂക്ക് അളയക്കാട് ശ്രീ വിഷ്ണുനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

പൂരിപ്പിച്ച അപേക്ഷകള്‍ 2025 ജനുവരി 15ന് വൈകീട്ട് അഞ്ചിന് മുന്‍പായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അസി. കമ്മീഷണറുടെ ഓഫീസിലോ ബോര്‍ഡിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.