500ൽപരം ഒഴിവുകളിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു - JobWalk.in

Post Top Ad

Saturday, December 14, 2024

500ൽപരം ഒഴിവുകളിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു

500ൽപരം ഒഴിവുകളിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു

500ൽപരം ഒഴിവുകളിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു.

500ൽപരം ഒഴിവുകളിലേക്ക് തൊഴിൽ മേള വഴി ജോലി നേടാം. തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് നിയുക്തി 2024 മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽമേള കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിലാണ് സംഘടിപ്പിക്കുന്നത്. 

ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള ഇരുപതിൽപരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.

യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യത ഉള്ളവർക്കായി 500ൽപരം ഒഴിവുകളുണ്ട്. 
കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609.