ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു- DEO Interview 2024
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ, പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ (തേര്‍ഡ് ക്യാമ്പ് ) ഗവൺമേൻ്റ് ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
▪️ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
▪️പ്രതിദിനം 600/- രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും
▪️ഡിസംബർ 16 തിങ്കൾ രാവിലെ 10.30 മണിക്ക് ഇൻ്റർവ്യൂ നടക്കും.
താല്പര്യമുള്ളവര്‍ യോഗ്യത,വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി രാവിലെ 9.30 മണിക്ക് ഹാജരാകുക..അപേക്ഷകർ പാമ്പാടുംപാറ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.
ഫോൺ: 04868-222185
അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി (ടി.എച്ച്.എസ്) സ്‌കൂളില്‍ എഫ്.ടി.സി.പി വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണ ലഭിക്കും.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 18 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447123841.