ആശുപത്രി ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Saturday, December 14, 2024

ആശുപത്രി ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങൾ

ആശുപത്രി ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങൾ

ആശുപത്രി ജോലി ഒഴിവുകൾ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി അവസരങ്ങൾ

ആശുപത്രി ജോലി ഒഴിവുകൾ
പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നീഷ്യൻ  ഒഴിവ്

പാലാ കെ. എം. മാണി  സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നീഷ്യൻ  തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിസംബർ 17 രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്‌നോളജിയിൽ ആർ.സി.ഐ. രജിസ്‌ട്രേഷനോടു കൂടിയ ബിരുദം അല്ലെങ്കിൽ ഡിപ്‌ളോമ, അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. 

അസൽ സർട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഹാജരാകണം. വിശദവിരങ്ങൾക്കു ഫോൺ: 04822215154

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്
ഇരിങ്ങല്ലൂര്‍

കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാ അടിസ്ഥാനത്തില്‍ ദിവസ വേതനവ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23ന് രാവിലെ 10:30ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942459309.