കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം, നേരിട്ടോ തപാലിലോ അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള സ്ത്രീ - പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത വിവരങ്ങൾ?
🛑അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
🛑ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന.
🛑അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) ഉണ്ടായിരിക്കണം.
🛑അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
(സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികള്‍ / സഹകരണ സംഘങ്ങള്‍/ സഹകരണ ബാങ്ക് എന്നിടവങ്ങളില്‍ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).
🛑പ്രായപരിധി - 20 നും 35 നും മധ്യേ (2024 മെയ് മൂന്നിന് ) അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.ഒഴിവുള്ള സി.ഡി.എസ് : കടപ്ര, സീതത്തോട്, മെഴുവേലി.
അവസാന തീയതി മെയ് 13 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
ഫോണ്‍ : 0468 2221807