കുടുംബശ്രീയിൽ മൈക്രോ എൻ്റെർപ്രൈസ് കൺസൾട്ടൻ്റ് ആവാം - JobWalk.in

Post Top Ad

Thursday, April 4, 2024

കുടുംബശ്രീയിൽ മൈക്രോ എൻ്റെർപ്രൈസ് കൺസൾട്ടൻ്റ് ആവാം

കുടുംബശ്രീയിൽ ജോലി - മൈക്രോ എൻ്റെർപ്രൈസ് കൺസൾട്ടൻ്റ് ജോലി അവസരങ്ങൾ 

 
കുടുംബശ്രീയിൽ ജോലി അവസരം:
കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

യോഗ്യത മറ്റു വിവരങ്ങൾ?

യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
പ്രായപരിധി 25-45. 
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും.

എങ്ങനെ അപേക്ഷിക്കാം?

 താൽപര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി. എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.
ഫോൺ നമ്പർ :0481-2302049