എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ഇന്റർവ്യൂ ഏപ്രിൽ 6ന്
എറണാകുളത്തെ എയർകണ്ടീഷനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ എച്ച്.വി.എ.സി ട്രെയിനീ, എച്ച്.വി.എ.സി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കിയ ശേഷം അപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ
എച്ച്.വി.എ.സി ട്രെയിനീ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് എ.സി അല്ലെങ്കിൽ ഡിപ്ലോമ മെക്കാനിക്കൽ. മുൻപരിചയം ആവശ്യമില്ല. ശമ്പളം 8500 രൂപ + ഓവർടൈം അലവൻസ്.
എച്ച്.വി.എ.സി ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് എ.സി അല്ലെങ്കിൽ ഡിപ്ലോമ മെക്കാനിക്കലും ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ശമ്പളം 27000 രൂപ വരെ.
എങ്ങനെ ജോലി നേടാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ ആറിനു മുൻപായി empekmdrive@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ഏപ്രിൽ ആറ് ശനിയാഴ്ച രാവിലെ 10.30ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.