ആയിരത്തിലധികം തൊഴിൽ അവസരങ്ങളുമായി മെഗാ തൊഴിൽമേള നടക്കുന്നു | Kerala mega job fair 2024 - JobWalk.in

Post Top Ad

Monday, January 29, 2024

ആയിരത്തിലധികം തൊഴിൽ അവസരങ്ങളുമായി മെഗാ തൊഴിൽമേള നടക്കുന്നു | Kerala mega job fair 2024

Kerala mega job fair 2024

ആയിരത്തിലധികം തൊഴിൽ അവസരങ്ങളുമായി മെഗാ തൊഴിൽമേള നടക്കുന്നു | Kerala mega job fair 2024

കേരളത്തിലെ അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

കരിയർ എക്സ്‌പോ 2024' എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത‌് പങ്കെടുക്കാം.നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിൽ അവസരങ്ങളാണ് അവതരിപ്പിക്കുന്നത്.

പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാം

🔰 കോഴിക്കോട് : സാഫിയുടെ (ഫിഷറീസ് വകുപ്പ് ) തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത : എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്മെൻറ്) എം.ബി.എ (മാർക്കറ്റിംഗ്) ടുവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം.
ഉയർന്ന പ്രായപരിധി : 35 വയസ്സ്.
അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 30ന് രാവിലെ 10:30ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെസ്റ്റിഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം

🔰വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്‌തികയിൽ നിയമനം നടത്തുന്നു.

യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്സ്. ഒരു വർഷത്തെപ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ ജനുവരി 30ന് രാവിലെ 10.30ന് മലപ്പുറം മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഹാജരാവണം.