ഇസിഎച്ച്എസ് (ECSH) പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, January 29, 2024

ഇസിഎച്ച്എസ് (ECSH) പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ

ഇസിഎച്ച്എസ് (ECSH) പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ


ഇസിഎച്ച്എസ് (ECSH) പോളി ക്ലിനിക്കുകളിൽ വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ

ECSH പോളിക്ലിനിക്കുകളിൽ ജോലി ഒഴിവ്: തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 139 ഒഴിവുകളിലേക്കു അപേക്ഷിക്കാം. വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക 

ഒഴിവുള്ള ജില്ലാ ക്ലിനിക്കുകൾ 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം മെഡിക്കൽ കോളജ്, കിളിമാനൂർ, കൊട്ടാരക്കര, മാവേലിക്കര, ചങ്ങനാശേരി, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നീ പോളി ക്ലിനിക്കുകളിലാണ് അവസരം.
കരാർ നിയമനമാണ്. 2024ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തസ്‌തിക,യോഗ്യത, പ്രായം, ശമ്പളം 

 • മെഡിക്കൽ ഓഫിസർ: എംബിബിഎസ്, 66; 75,000.
 • മെഡിക്കൽ സ്പെഷലിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷ്യാൽറ്റിയിൽ എംഡി/എംഎസ്; 68; 1,00,000.
 • ഡെന്റൽ ഓഫിസർ: ബിഡിഎസ്; 63; 75,000.
 • ഗൈനക്കോളജിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്/ഡിഎൻബി; 68; 1,00,000.
 • റേഡിയോളജിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പി.ജി; 68; 1,00,000.
 • റേഡിയോളജിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പി.ജി; 68; 1,00,000.
 • ഓഫിസ് ഇൻ ചാർജ്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഓഫിസർ; 63; 75,000.
 • റേഡിയോഗ്രഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡി യോഗ്രഫർ കോഴ്‌സ് (ആംഡ് ഫോഴ്സസ്); 56; 28,100.
 • ലാബ് അസിസ്‌റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ‌സ് (ആംഡ് ഫോഴ്‌സ്); 56; 28,100.
 • ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി; 56; 28,100.
 • ഫിസിയോതെറപ്പിസ്‌റ്റ്: ബിപിടി/ ഡിപിടി/ ക്ലാ സ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സ്); 56; 28,100.

 • ഫാർമസിസ്‌റ്റ്: ബിഫാം/ ഡിഫാം: 56: 28.100.
 • നേഴ്‌സിങ് അസിസ്‌റ്റന്റ്: ക്ലാസ് 1 നഴ്‌സിങ് അസിസ്‌റ്റന്റ് കോഴ്‌സ് (ആംഡ് ഫോഴ്സസ്), വിമുക്തഭടന്മാർ മാത്രം: 56; 28,100.
 • ഡെന്റൽ ഹൈജീനിസ്‌റ്റ്: ഡിപ്ലോമ ഇൻ ഡി എച്ച്/ ഡിഎം/ ഡിഒആർഎ/ സിഎൽ 1 ഡിഎച്ച്/ ഡിഒആർഎ (ആംഡ് ഫോഴ്‌സ്): 56, 28,100.
 • ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 ഡ്രൈവർ എംടി (ആംഡ് ഫോഴ്സസ്), എൽഎംവി ഡ്രൈവി 3 : 53; 19,700.
 • ചൌക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്): 53; 16,800.
 • ഫീമെയിൽ അറ്റൻഡൻ്റ്, സഫായ്‌വാല: എഴുത്തും വായനയും അറിയണം; 53; 16,800.
എങ്ങനെ അപേക്ഷിക്കാം?

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.echs.gov.in സന്ദർശിക്കുക. 2024ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
For official Notification- click here

For Application form - click here