കുടുംബശ്രീ ബസാറിലേയ്ക്ക് ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Sunday, May 8, 2022

കുടുംബശ്രീ ബസാറിലേയ്ക്ക് ജോലി ഒഴിവുകൾ.


പാട്ടുരായ്ക്കലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിലേയ്ക്ക് ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

1)സൂപ്പർവൈസർ കം അക്കൗണ്ടന്റ്.
ഒഴിവുകൾ എണ്ണം -1.യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടർ - ടാലിയിൽ പ്രാവിണ്യം. സമാനമേഖലയിൽ 3
വർഷത്തെ പ്രവർത്തി പരിചയം വേണം.

പ്രായം (01.01.2022 ന്) 25 നും.45 നും മധ്യേ. ശമ്പളം - പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ.

2)സെയിൽസ്ഗേൾ.
 യോഗ്യത : പ്ലസ് / തത്തുല്യ യോഗ്യത. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ടൂവീലർ ഓടിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായം (01.01.2022ന്) 25നും 40നും മധ്യേ.ശമ്പളം പ്രതിമാസം 9000 രൂപ.

കോർപ്പറേഷൻ പരിധിയിലുളള താമസക്കാർക്കും പുഴക്കൽ, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാർക്കും മുൻഗണന. രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.

വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും,യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷകൾ മെയ് 20ന്
വൈകീട്ട് 5.00 മണിക്ക് മുൻപ് ജില്ലാമിഷൻ
കോ ഓർഡിനേറ്റർ, കലക്ട്രേറ്റ് രണ്ടാം നില, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

⭕️സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ക്ലാർക്ക് ഒഴിവിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായപരിധി 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന്) ആർമി / നേവി /എയർഫോഴ്സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം.

നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്സ്
സർവീസ്മെൻ കോർപ്പറേഷൻ, ടി.സി - 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ മെയിലിലോ ലഭിക്കണം.

⭕️മലപ്പുറം ജില്ലാ പഞ്ചായത്ത് മെഗാ ജോബ് ഫെസ്റ്റ് ഉദ്യോഗ് എന്ന പേരിൽ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു.മലപ്പുറം മെയ് 29 ന് നിലമ്പൂർ അമൽ കോളേജിൽ വെച്ചു ആണ് നടക്കുന്നത്. ജോലി ആവശ്യം ഉള്ളവരും ജോലിക്കാരെ ആവശ്യം ഉള്ളവരും രജിസ്റ്റർ ചെയ്യുക
മലപ്പുറം ജില്ലാ നിവാസികൾ മാത്രം രജിസ്റ്റർ ചെയ്യുക.
രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ള കമ്പനികൾ
പങ്കെടുക്കുന്നു.രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന തിയതി മെയ് 12.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ ചുവടെ നൽകുന്നു.

APPLY HERE
https://districtpanchayatmalappuram.org/

⭕️ പ്രോജക്ട് എൻജിനിയർ ഒഴിവ്
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം). 35000 രൂപയാണ് പ്രതിഫലം. എം.ടെക് -ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/എം.ടെക്-ഇലക്ട്രിക്കൽ എൻജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ആണ് യോഗ്യത. പുന:സ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ്
എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.