Govt Latest Job Vacancy Apply Now - JobWalk.in

Post Top Ad

Thursday, December 5, 2024

Govt Latest Job Vacancy Apply Now

Govt Latest Job Vacancy Apply Now
Govt Latest Job Vacancy Apply Now

കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള സർക്കാർ ജോലി ഒഴിവുകൾ ഓരോ ഒഴിവുകളും വിശദമായി വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

സഹകരണ ബാങ്കുകളിൽ അവസരം

കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിലുള്ള സഹകരണ ബാങ്കുകളിൽ 289 ജോലി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 10 വരെ വെബ്സൈറ്റ് ലിങ്ക്.


വാക്ക് ഇൻ ഇന്റർവ്യൂ 17-ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എൻ.എ.എം.പി., എസ്.എ.എം.പി. ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജില്ലാ കാര്യാലയത്തിൽ വെച്ച് ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. സർക്കാർ അംഗീകൃത പോളിടെക്ക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0491-2505542.

സെക്യൂരിറ്റി ഓഫീസർ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, ക്യാപ്റ്റൻ അല്ലെങ്കിൽ സമാനമായ റാങ്കിൽ നിന്ന് വിരമിച്ച മുൻ സൈനികർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ കോപ്പി, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ ഡ് ടെക്നോളജി, കൊച്ചി-22 എന്ന വിലാസത്തിൽ ഡിസംബർ 31 നകം അയക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ബി ടെക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താൽപര്യമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, 

ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ നാലിന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. 
ഫോൺ : 04972-876988, 9744260162.