CDB Walk Interview Apply Now
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ്, വിവിധ ജില്ലകളിലെ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.ശമ്പളം: 15,000 രൂപ.
ഇന്റർവ്യൂ തീയതി: ഡിസംബർ: 4,5,7,10, 11.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
പ്രയുക്തി' സൗജന്യ തൊഴില്‍മേള ജനുവരി നാലിന്
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയയിലെ ശ്രീനാരായണ കോളേജില്‍ 'പ്രയുക്തി' സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും തൊഴിലുടമകളും https://ift.tt/Q9C3xMn എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9207155700.
മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം
കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം.
അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
ഇമെയിൽ: contact@kerafed.com.