അങ്കണവാടി ഹെൽപ്പർ ഒഴിവിൽ നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Wednesday, November 20, 2024

അങ്കണവാടി ഹെൽപ്പർ ഒഴിവിൽ നിയമനം നടത്തുന്നു

അങ്കണവാടി ഹെൽപ്പർ ഒഴിവിൽ നിയമനം നടത്തുന്നു

അങ്കണവാടി ഹെൽപ്പർ ഒഴിവിൽ നിയമനം നടത്തുന്നു

മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ട‌് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിൽ അങ്കണവാടി ഹെൽപ്പർ തസ്‌തികയിൽ നിലവിലുളള എൻ. സി.എ ഒഴിവിൽ നിയമനം നടത്തുന്നു. ഇതിനായി മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസമുള്ള മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര വിഭാഗങ്ങളിൽപെട്ട യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം.

അപേക്ഷകൾ നവംബർ 25ന് വൈകിട്ട് 5 ന് മുൻപായി മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം.

ഈ വിജ്ഞാപനപ്രകാരം മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര എന്നീ സംവരണ വിഭാഗങ്ങൾക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെടുന്ന സെലക്ഷൻ ലിസ്റ്റുകൾ, 2024 ഒക്ടോബർ എട്ടിന് മാവേലിക്കര മുനിസിപ്പാലിറ്റിയിൽ നിലവിൽ വന്ന അങ്കണവാടി ഹെൽപ്പർ സെലക്ഷൻ ലിസ്റ്റിൻ്റെ കാലാവധിയ്ക്കുളളിൽ മുസ്ലീം, ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ, ധീവര വിഭാഗങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണെന്ന് മാവേലിക്കര ശിശു വികസന ഓഫീസർ അറിയിച്ചു.