പത്താം ക്ലാസ് പാസ്സ് ആയവർക്ക് അംഗനവാടി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, October 5, 2024

പത്താം ക്ലാസ് പാസ്സ് ആയവർക്ക് അംഗനവാടി ജോലി ഒഴിവുകൾ

Anganavaadi October Vacancy Apply Now

പത്താം ക്ലാസ് പാസ്സ് ആയവർക്ക് അംഗനവാടി ജോലി ഒഴിവുകൾ

അംഗനവാടി ജോലി ഒഴിവ് അപേക്ഷ ക്ഷണിച്ചു എറണാകുളം : വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്‌ടിൻ്റെ പരിധിയിലുളള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ നിലവിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം

ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവന തൽപരത ഉളളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്‌ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.

പട്ടിക ജാതി പട്ടിക വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ നിയമാനുസൃത വയസിളവിന് അർഹതയുണ്ട്.

പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകരയിലുള്ള വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ്, എന്നിവിടങ്ങളിൽ ലഭിക്കും.

ഫോൺ നമ്പർ: 0484 2952488, 7012603724