കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ ഓരോന്നും വായിച്ചു മനസ്സിലാക്കിയശേഷം നിങ്ങളുടെ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുക, പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽഡി ടൈപ്പിസ്റ്റ്
ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ. 686002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0481-2563496.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 22ന്
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ.യിൽ എം.എം.ടി.എം ട്രേഡിൽ ഈഴവ, മുസ്ലീം വിഭാഗങ്ങളിൽ നിന്നും സിഎച്ച്എൻഎം, വയർമാൻ എന്നീ ട്രേഡുകളിൽ പൊതുവിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബർ 22നാണ് അഭിമുഖം എം.എം.ടി.എം ട്രേഡിൽ രാവിലെ 11നും സിഎച്ച്എൻഎം, വയർമാൻ ട്രേഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://ift.tt/e6k5lwL
ട്രേഡ്സ്മാൻ (ടേർണിംഗ്) ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടേർണിംഗ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.റ്റി.ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 23 രാവിലെ 10ന് സ്കൂളിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9400006460
ഇൻസ്ട്രക്റ്റർ ഒഴിവ്
ആലപ്പുഴ: പുറക്കാട് ഗവൺമെന്റ് ഐ. ടി. ഐ യിലെ ഇന്റീരിയർ ഡെക്കറേഷൻ ആന്റ് ഡിസൈൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ അഥവാ ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസയോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21 രാവിലെ 11 മണിക്ക് പുറക്കാട് ഐ. ടി. ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവങ്ങൾക്ക് ഫോൺ: 0477-2298118, 9895075512
അകൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള അകൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക.
വിശദവിവരങ്ങൾക്ക്
ഫോൺ: 7012090112
.
ഫാർമസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള 4 ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക.
വിശദ വിവരങ്ങൾക്ക് ഫോൺ: 7012090112
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പള്ളിക്കത്തോട് ഗവണ്മെന്റ് ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ഈഴവ വിഭാഗത്തിൽ പെട്ടവർക്കായി ഒക്‌ടോബർ 22 രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.
മേൽവിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും: യോഗ്യത-ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. അസൽ സർട്ടിഫിക്കട്ടുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0481 2551062, 6238139057