ശമ്പളം 22000 രൂപ വരെ, പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Wednesday, October 16, 2024

ശമ്പളം 22000 രൂപ വരെ, പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി ജോലി

Kerala Mahila Samakya Job Vacancy Apply Now

22000 രൂപ വരെ പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി ജോലി

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്‌തികകളിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

കെയർ ടേക്കർ

▪️യോഗ്യത : പ്ലസ്‌ടു/ പ്രിഡിഗ്രി
▪️പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
▪️വേതനം : പ്രതിമാസം 12000/- രൂപ

ഹോം മാനേജർ :

▪️യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി)
▪️പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
▪️വേതനം : പ്രതിമാസം 22500/- രൂപ

നിർദ്ദിഷ്‌ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 22.10.2024 ന് രാവിലെ 11.00 മണിക്ക് കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.