സപ്ലൈകോയില്‍ ഫീല്‍ഡ് സ്റ്റാഫ് ജോലി ഒഴിവുകൾ
ജില്ലയിലെ നെല്ല് സംഭരണ ത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി യോഗ്യത വിവരങ്ങൾ ഉൾപ്പെടെ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
കൃഷിയില്‍ വി.എച്ച്.എസ്.സി / തത്തുല്യം ആണ് യോഗ്യത.
ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ക്കും ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന.
വിദ്യാഭ്യാസ യോഗ്യത,
വയസ്, ആധാര്‍, മേല്‍വിലാസം, ഇമെയില്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 25നകം അയക്കണം
പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക ഫോണ്‍: 0491 2528553.