സെക്യൂരിറ്റി, സീനിയർ റസിഡന്റ്, ഗസ്റ്റ് അധ്യാപക, ക്യാമ്പ് ഫോളോവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം
അമൃത് പദ്ധതിയിൽ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ എക്സ്പേർട്ട്, പ്ലാനർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. click here to apply എന്ന ഗൂഗിൾ ലിങ്കിലൂടെ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 0471 2323856/ 2320530, വെബ്സൈറ്റ്: https://amrutkerala.org
സീനിയർ റസിഡന്റ് ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണി മുതൽ നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലേസ് സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കെപിഎസ്സി നിഷ്കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2945260.
സെക്യൂരിറ്റി നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സൂപ്രണ്ട്,ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകിട്ട്
05.00മണിക്ക് മുൻപായി ലഭിക്കണം