വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിര്‍ഭയ സെല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് (18 വയസില്‍ താഴെയുള്ള അതിജീവിതരായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന താല്കാലിക കേന്ദ്രം )
എന്ന സ്ഥാപനത്തിലേക്ക് കെയര്‍ടേക്കര്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ആഗസ്റ്റ് ആറിന് രാവിലെ 10:30 ന് കുറ്റിപ്പുറം തവനൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന എന്‍ട്രി ഹോമില്‍ വെച്ചാണ് ഇന്റര്‍വ്യൂ.
യോഗ്യത : പ്ലസ് ടു
പ്രായം : 25 വയസ് പൂര്‍ത്തിയായിരിക്കണം.
30-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേതനം : 12,000 രൂപ. ഫോണ്‍ നമ്പര്‍: 8891141277