അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, August 12, 2024

അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ജോലി ഒഴിവുകൾ

അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ഒഴിവ് അപേക്ഷ 23 വരെ


അംഗനവാടി ഹെല്‍പ്പര്‍ വര്‍ക്കര്‍ ഒഴിവ് അപേക്ഷ 23 വരെ

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പര്‍ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം.  അംഗന്‍വാടി വര്‍ക്കര്‍ക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെല്‍പ്പര്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

▪️പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 

▪️46 വയസ് കവിയരുത്.പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഇളവ് ഉണ്ടായിരിക്കും.

▪️മാതൃക അപേക്ഷ ഫോറം മാത്തൂര്‍ പഞ്ചായത്തിലും കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലും ലഭിക്കും.

▪️അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ , ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ് , കുഴല്‍മന്ദം പോസ്റ്റ്:678702 
എന്ന വിലാസത്തില്‍ വൈകീട്ട് അഞ്ചിന് മുന്‍പ് ലഭ്യമാക്കണം. 
ഫോണ്‍:04922-295232