മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം - JobWalk.in

Post Top Ad

Saturday, June 22, 2024

മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം നടത്തുന്നു,വിവിധ ബ്ലോക്കുകളിൽ ആയി വന്നിട്ടുള്ള ഒഴിവിലേക്കു ജൂണ്‍ 27ന് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ച ശേഷം നേരിട്ട് ഇന്റർവ്യൂ ചെല്ലുക,പരമാവധി ഷെയർ ചെയ്യുക.

മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു. 

താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

മറ്റു ജോലി ഒഴിവുകളും

താല്‍ക്കാലിക നിയമനം

കതിരൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികാ അടിസ്ഥാനത്തില്‍ ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു.  ഹൈസ്‌കൂള്‍ വിഭാഗത്തിന് ബിരുദവും ബി എഡും യു പി വിഭാഗത്തിന് ടി ടി സിയുമാണ്  യോഗ്യത.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.  പാനൂര്‍ ബ്ലോക്ക്  പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.  ഫോണ്‍: 9605996032, 9495900225, 9847518695.

അധ്യാപക നിയമനം

തിരുവനന്തപുരം, കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിനു ഹാജരാകണം. ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ താത്കാലിക അധ്യാപക നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും SET മാണ് യോഗ്യത. 

ജൂലൈ 2ന് ഇന്റർവ്യൂ നടക്കുന്നത്. വിശദവിവരങ്ങൾക്ക്: 0471 2491682, ഇ-മെയിൽ: wptctvm@yahoo.co.in