കേരളത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി - JobWalk.in

Post Top Ad

Sunday, June 30, 2024

കേരളത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി

Hospital job vacancies kerala 2024

കേരളത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി

കേരളത്തിൽ വിവിധ ആശുപത്രികളിൽ ജോലി ഒഴിവുകൾ, നേരിട്ട് തന്നെ ജോലി നേടാവുന്ന ജോലി അവസരങ്ങൾ,

വർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. 

താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483

എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവുകളിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം. എക്സ്റേ ടെക്നീഷ്യൻ ഒഴിവിന് പ്ലസ്ടു , സർട്ടിഫൈഡ് റേഡിയോളജി അസിസ്റ്റന്റ് / ഡിപ്ലോമ ഇൻ റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ആണ് യോഗ്യത. ഫാർമസിസ്റ്റിന് ബിഫാം / ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. യോഗ്യരായവർ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം.

വേതനം അതാതു കാലങ്ങളിൽ ആശുപത്രി മാനേജ്മന്റ് കമ്മറ്റി തീരുമാനിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് എത്തണം. പ്രവൃത്തി പരിചയമുള്ളവർ രേഖകൾ സഹിതം എത്തേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 - 2213769, 2950400

ഫാർമസിസ്റ്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി ഫാർമസിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ- 04936 282854

ലാബ് അസിസ്റ്റന്റ് നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാ അടിസ്ഥാനത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. ഒരു ഒഴിവാണുള്ളത്. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്. ഉദ്യോഗാർഥികൾ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. പ്രതിമാസം 14500 രൂപയാണ് ശമ്പളം.

പ്രതിദിനം 200 രൂപ ഫ്യുവൽ ചാർജും ലഭിക്കും. അപേക്ഷാ ഫോം ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസൻസ് പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2701029.

ജില്ലാ ആശുപത്രിയിൽ കരാർ നിയമനം

ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ജൂലൈ9 ന് രാവിലെ 11.00 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ആഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. 

താൽപര്യമുള്ളവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/വോട്ടർ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാവുക.

സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്കുളള യോഗ്യത എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്കർ ആണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കിൽ എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും ആർസിഐ സർട്ടിഫിക്കറ്റുമാണ്. പ്രായപരിധി.45 വയസ് കവിയരുത്. ഫോൺ: 6238600252, 04862 233030.