കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി | kerala government temporary job vacancies kerala 2024 - JobWalk.in

Post Top Ad

Wednesday, May 22, 2024

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി | kerala government temporary job vacancies kerala 2024

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി | kerala government temporary job vacancies kerala 2024

കേരള സർക്കാർ താത്കാലിക ജോലി നേടാൻ അവസരം, കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി ഒഴിവുകൾ,നിരവധി തസ്തികളിലേക്ക് നേരിട്ട് ജോലി നേടാൻ അവസരം, പരമാവധി ഷെയർ ചെയ്യുക.

🛑 ക്ലർക്ക് കം ടൈപ്പിസ്റ്റ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് ക്ലിക്ക്  സന്ദർശിക്കുക.

🛑 ഇന്റര്‍വ്യൂ മാറ്റിവച്ചു
എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ മേയ് 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ലാബ് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും മേയ് 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബാര്‍ബറുടെ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

🛑 അധ്യാപക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം എന്നീ തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവ്. ഹൈസ്‌കൂള്‍ ടീച്ചര്‍ ഫിസിക്കല്‍ സയന്‍സിലുള്ള രണ്ട് ഒഴിവുകളിലേക്കായി മേയ് 27ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതം ഒരു ഒഴിവിലേക്ക് മേയ് 27 ന് ഉച്ചയ്ക്ക് 1:30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുട അസ്സല്‍, പകര്‍പ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കേണ്ടതാണ്. 0472 2812686, 9400006460

🛑 കരാര്‍ നിയമനം
കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലെ നിയമനത്തിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ -7 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0497 2835390, 2965390.  


🛑 കൂടിക്കാഴ്ച 30നു 
സുല്‍ത്താന്‍ ബത്തേരി ഗവ: സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള സംസ്‌കൃതം (ജൂനിയര്‍) അദ്ധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 9ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവണം. 
ഫോണ്‍ : 9447887798

🛑 അപേക്ഷ ക്ഷണിച്ചു*
മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ലക്ചറര്‍ തസ്തികയിലേക്കും ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലെ ലക്ചറര്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ചകള്‍ യഥാക്രമം ജൂണ്‍ 5,6,7 തിയതികളില്‍ രാവിലെ 09.30 ന് നടക്കും. 

സിവില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിനും കംമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ആറിനും മെക്കാനിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഏഴിനും ഉച്ചയ്ക്ക് 1.30 ന് നടക്കും. 

താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ദ്വാരകയിലുള്ള കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍; 04935 293024, 6282293965

🛑 അഭിമുഖം 28 ന്
മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്റ്ററി, ഹിസ്റ്ററി, പൊളിറ്റിക്കന്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍; 04936 225050, 9447969671

🛑 അഭിമുഖം 28 ന്

അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ല്‍ +2 വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), ബോട്ടണി (സീനിയര്‍), ഹിന്ദി (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി മെയ് 28 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

🛑 അഭിമുഖം 27 ന്
മാനന്തവാടി ഗവ. കോളേജില്‍ ഫിസിക്‌സ്(3),കെമിസ്ട്രി (1) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 27 ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് ഫിസിക്‌സ്, ഉച്ചക്ക് 1.30 ന് കെമിസ്ട്രി വിഷയത്തിനും അഭിമുഖം നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബയോഡാറ്റ gemananthavady@gmail.com ല്‍ മെയ് 25 നകം അയക്കണം. 
ഫോണ്‍; 04933240351

🛑 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ കരാര്‍/ ദിനവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു.  

ജൂണ്‍ ഒന്ന് രാവിലെ 10.00 മണിക്ക് സ്‌കൂളില്‍  നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ യോഗ്യത/പ്രവൃത്തിപരിചയം / ജാതി സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി/ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. 

യോഗ്യത സംബന്ധിച്ചും മറ്റു വിവരങ്ങള്‍ക്കുമായി 0471 2597900 / 9495833938 എന്നീ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.

🛑 സംഗീത കോളേജിൽ ഒഴിവ്
ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികയിൽ മേയ് 29ന് രാവിലെ 10നും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.

 സംസ്‌കൃതത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിൽ മേയ് 28ന് രാവിലെ 10നാണ് അഭിമുഖം. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ് നിയമനം. ഗസ്റ്റ് അധ്യാപക തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.