സ്റ്റീല്‍ അതോറിറ്റിയില്‍ ഒഴിവ് | Steel Authority of India Limited (SAIL) Executive and Non Executive Job Recruitment 2024 - JobWalk.in

Post Top Ad

Wednesday, April 3, 2024

സ്റ്റീല്‍ അതോറിറ്റിയില്‍ ഒഴിവ് | Steel Authority of India Limited (SAIL) Executive and Non Executive Job Recruitment 2024

സ്റ്റീല്‍ അതോറിറ്റിയില്‍ ഒഴിവ് | Steel Authority of India Limited (SAIL) Executive and Non Executive Job Recruitment 2024


സ്റ്റീല്‍ അതോറിറ്റിയില്‍ ഒഴിവ് | Steel Authority of India Limited (SAIL) Executive and Non Executive Job Recruitment 2024

Steel Authority of India Limited (SAIL) Executive and Non Executive Job Recruitment 2024

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (Steel Authority Of India Limited) എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 163 ഒഴിവുണ്ട്. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലും അനുബന്ധ ഖനികളിലുമാണ് ഒഴിവുകള്‍. BSL/R/2024/01, BSL/R/2024/02 എന്നീ വിജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിജ്ഞാപന നമ്പര്‍: BSL/R/2024/0
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി:ഒഴിവ്-34.

ശമ്പളം: രണ്ടുവര്‍ഷത്തെ പരിശീലന കാലയളവില്‍ 12,900-15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 25,070-35,070 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കും.

യോഗ്യത: പത്താംക്ലാസ് ജയവും ഐ.ടി.ഐയും എന്‍.സി.വി.ടി/ എന്‍.സി.വി.ഇ.ടി സര്‍ട്ടിഫിക്കറ്റും. അപേക്ഷിക്കുന്നവര്‍ രാജ്യത്തെ ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റ്/ഖനികളില്‍ നിന്ന് ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 28 കവിയരുത്.

ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി:
ഒഴിവ്-20 (ഇലക്ട്രിക്കല്‍-15, മൈനിങ്-5).
ശമ്പളം: രണ്ടുവര്‍ഷത്തെ പരിശീലന കാലയളവില്‍ 16,100-18,300 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 26,600-38,920 രൂപ ശമ്പള സ്‌കെയിലില്‍ നിയമനംലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ (ഭിന്നശേഷിക്കാര്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും 40 ശതമാനം മതി).
പ്രായം: 28 കവിയരുത്.

Steel Authority of India Limited (SAIL) മറ്റ് തസ്തികകളും ഒഴിവും

  • ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍)-8,
  • അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ (ബോയിലര്‍)-12,
  • മൈനിങ് മേറ്റ്-3,
  • സര്‍വേയര്‍-1,
  • മൈനിങ് ഫോര്‍മാന്‍-3,
  • മെഡിക്കല്‍ ഓഫീസര്‍-11,
  • കണ്‍സല്‍ട്ടന്റ്/സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-5,
  • അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി)-10,
  • സീനിയര്‍ കണ്‍സല്‍ട്ടന്റ്-1).

ഉയര്‍ന്ന പ്രായപരിധിയില്‍ ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തേയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി. (നോണ്‍ ക്രിമീലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവ് ലഭിക്കും.

Steel Authority of India Limited (SAIL) – തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം, സ്‌കില്‍ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷിക്കുന്നവര്‍ ഉപയോഗത്തിലുള്ള ഇ-മെയില്‍ ഐ.ഡിയും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കണം. ഓണ്‍ലൈനായി 2024 ഏപ്രില്‍ 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: 2024 മേയ് 7.

Steel Authority of India Limited (SAIL – വിജ്ഞാപന നമ്പര്‍:BSL/R/2024/02

  • മാനേജര്‍ (ഗ്രേഡ് C-3):
  • ഒഴിവ്-45.
  • (ഓട്ടോമേഷന്‍-9,
  • മെക്കാനിക്കല്‍/ബി.എസ്.എല്‍.-5,
  • സിവില്‍-2, സെറാമിക്സ്-2,
  • സിവില്‍ ആന്‍ഡ് സ്ട്രെക്ച്ചറല്‍-2,
  • ഇലക്ട്രിക്കല്‍-2,
  • ഇന്‍സ്ട്രുമെന്റേഷന്‍/പ്രോസസ്,
  • കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍-1,
  • മെക്കാനിക്കല്‍/യൂ & എസ്.-3,
  • മെറ്റലര്‍ജി/ടെക്നോളജി-2,
  • ജിയോളജി-3,
  • മിനറല്‍-3, മൈനിങ്-8,
  • മെക്കാനിക്കല്‍/ജെ.ജി.ഒ.എം-3).
  • ശമ്പളം: 80,000-2,20,000 രൂപ.
  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്കും പ്രവൃത്തിപരിചയവും.
  • പ്രായം: 35 കവിയരുത്.

ഡെപ്യൂട്ടി മാനേജര്‍:
ഒഴിവ്-10 (മെക്കാനിക്കല്‍-3, സിവില്‍-3, ഇലക്ട്രിക്കല്‍-4).
ശമ്പളം: 70,000-2,00,000രൂപ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്കും നാലുവര്‍ഷത്തെപ്രവൃത്തിപരിചയവും.
പ്രായം: 32 കവിയരുത്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് 26 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: 2024 ഏപ്രില്‍ 16.
വിശദവിവരങ്ങള്‍ക്ക് www.sail.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക