The Oriental Insurance Company Ltd Recruitment 2024 | apply now
ഓറിയന്റല്‍ ഇന്‍ഷൂറന്‍സില്‍ ( The Oriental Insurance Company Ltd.) അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ –Administrative Officer(Scale-I) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തസ്തിക, ഒഴിവുകൾ
അക്കൗണ്ട്‌സ് -20,
ആക്ചുറിയല്‍ -5,
എന്‍ജിനീയറിങ് -15,
എന്‍ജിനിയറിങ്(ഐടി)- 2-,
മെഡിക്കല്‍ ഓഫീസര്‍ -20,
ലീഗല്‍ – 20
യോഗ്യത – എന്‍ജിനിയറിങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലുള്ള ബിരുദം/സിഎ/സിഎംഎ/എംസിഎ/എംബിബിഎസ്/ ബിഡിഎസ്.
ശമ്പളം– 50,925 -96765 രൂപ
പ്രായം 30 കവിയരുത്. എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാര്‍,വിധവ, പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. രണ്ടു ഘട്ടങ്ങളുള്ള പ്രവേശനപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് – 1000 രൂപ, എസ്‌സി,എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 250 രൂപ
വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ift.tt/b3INqrP
Important Events Dates
Commencement of on-line registration of application 21/03/2024
Closure of registration of application 12/04/2024
Closure for editing application details 12/04/2024
Last date for printing your application 27/04/2024
Online Fee Payment 21/03/2024 to 12/04/2024