എംപ്ലോയബിലിറ്റി സെന്റര്‍ വഴി ടെക് മഹീന്ദ്രയിൽ ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Tuesday, March 5, 2024

എംപ്ലോയബിലിറ്റി സെന്റര്‍ വഴി ടെക് മഹീന്ദ്രയിൽ ജോലി അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്റര്‍ വഴി ടെക് മഹീന്ദ്രയിൽ ജോലി അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്റര്‍ വഴി ടെക് മഹീന്ദ്രയിൽ ജോലി അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്റര്‍,ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഡ്രൈവ് വഴി ടെക് മഹീന്ദ്രയിൽ ജോലി നേടാൻ അവസരം,താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള അഭിമൂഖം വഴി ജോലി നേടുക. പരമാവധി ഷെയർ ചെയ്യുക.


എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനമായ ടെക് മഹീന്ദ്രയിലേക്കുള്ള ഒഴിവ് നികത്തുന്നതിനായി മാര്‍ച്ച് ആറിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.

 രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, രണ്ട് ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതി.
ഫോണ്‍: 0491 2505204

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്