പണി മുടക്കി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും
സാമൂഹ്യ മാധ്യമ ഫ്ലാറ്റ്ഫോമുകൾ ആയ
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഇന്ന് രാത്രി 8:45 മുതൽ പ്രവർത്തന നിലച്ചത് ഏറെ ബുദ്ധിമുട്ടിലാക്കി. ഫോണുകളിലും കമ്പ്യൂട്ടറുകളിലും എല്ലാ അക്കൗണ്ടുകളും സ്വയം ലോഗൗട്ട് ആയി.പെട്ടെന്ന് ഉണ്ടായ ഈ സംഭവത്തെ തുടർന്ന് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആണ് ആശങ്കയിൽ ആയത്.
ഫെയ്സ്ബുക്ക് ഉപയോഗിച്ച് കൊണ്ടിരിക്കെ തനിയെ ലോഗ് ഔട്ട്ആയതും,പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡുകൾ തെറ്റാണെന്ന് കാണിക്കുകയുമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ ലോഗൗട്ട് പ്രശ്നങ്ങൾ ഇല്ലെങ്കിലും ഉള്ളടക്കങ്ങൾ ഒന്നും കാണാൻ സാധിക്കുന്നില്ലയിരുന്നു.
പ്രശ്നത്തിന്റെ കാരണം എന്തെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എന്തുതന്നെയായാലും ഉടനെ തന്നെ കമ്പനി പ്രശ്നം പരിഹരിക്കും എന്ന് വിശ്വസിക്കാം. ഇതിനെതിരെ നിരവധി ട്രോളുകളും ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നു