പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Friday, March 15, 2024

പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം

പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം



പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ നിയമനം
മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫിൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.

അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ,തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായുമാണ് നിയമിക്കുക.

 ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്. വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും.
വിവരങ്ങൾക്ക് 8907264209.