മത്സ്യഫെഡിൽ ഡെലിവറി ബോയ് ജോലി ഒഴിവുകൾ
സ്വന്തമായി ഇരുചക്രവാഹനം ഉണ്ടോ മത്സ്യഫെഡിൽ ഡെലിവറി ബോയ് ജോലി നേടാൻ അവസരം.ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കുക
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്സ് നെ നിയമിക്കുന്നു.
മാർച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വയസ്, ജാതി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഓണർഷിപ്പ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം