755 രൂപ ദിവസ വേതനത്തിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയിൽ ജോലി - JobWalk.in

Post Top Ad

Thursday, March 7, 2024

755 രൂപ ദിവസ വേതനത്തിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയിൽ ജോലി

755 രൂപ ദിവസ വേതനത്തിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയിൽ ജോലി
755 രൂപ ദിവസ വേതനത്തിൽ ജല്‍ ജീവൻ മിഷൻ പദ്ധതിയിൽ ജോലി

ജല്‍ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ഒഴൂർ ഗ്രാമപഞ്ചായത്തിൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയ യോഗ്യത സംബന്ധമായ മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം, നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

യോഗ്യത വിവരങ്ങൾ 

ഐ.ടി.ഐ / ഡിപ്ലോമ (സിവിൽ) അല്ലെങ്കില്‍ തത്തുല്യ/ അധിക യോഗ്യതയുള്ളാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണനയുണ്ട്.

എങ്ങനെ ജോലി നേടാം?

താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.
ഫോൺ: 0483 2738566, 8281112185.

🛑 ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822225347.

അധ്യാപക ഒഴിവ് 

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടിയിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ എജ്യൂക്കേഷൻ വിഷയങ്ങളിലെ അധ്യാപക തസ്തികയിലും എം.സി.ആർ.റ്റി. തസ്തികയിലുമാണ് ഒഴിവ്. സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതി. വെള്ളക്കടലാസിൽ ബയോഡാറ്റയും യോഗ്യതാ പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി., കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ. 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 04828-202751.

🛑 ട്രെയിനർ ഒഴിവ്

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ എന്നീ കോഴ്സുകൾ പഠിപ്പിക്കാൻ താല്പര്യമുള്ള ട്രെയിനർമാരെ ആവശ്യമുണ്ട്. വിശദവിവരത്തിന് വാട്ട്സ് അപ്പിൽ ബന്ധപ്പെടുക -7736645206, 8289810279, 8921636122.