Office assistant job vacancies kerala 2024
വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക ഷെയർ ചെയ്യുക.
യോഗ്യത വിവരങ്ങൾ?
22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
🔹ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്,
കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് 🔹ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം.
🔹അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 04931 247001, 04931 294559.
മറ്റു ജോലി ഒഴിവുകളും
വനിതാ ഹോസ്റ്റലിൽ നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിനോടനുബന്ധിച്ചുള്ള വനിതാ ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 12ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.