കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ | kerala government temporary jobs 2024 - JobWalk.in

Post Top Ad

Thursday, January 18, 2024

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ | kerala government temporary jobs 2024

kerala government temporary jobs 2024

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ | kerala government temporary jobs 2024

 കേരള സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക പരമാവധി ഷെയർ ചെയ്യുക

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018

കെയർ ഗിവർ നിയമനം

ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്ത് പകൽ വീട് പദ്ധതിയിലേക്ക് കെയർ ഗിവർ തസ്തിയിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നു മാസത്തെ പരിശീലനം പൂർത്തിയായവർക്ക് മുൻഗണന. വിവരങ്ങൾക്ക് : 0477- 271061

അക്രഡിറ്റഡ് ഓവർസിയർമാരെ നിയമിക്കുന്നു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയും 18-35 വയസ്സ് പ്രായമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.

ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് നിയമനം

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് ( സി.സി.എം.എൽ)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 

കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം.

ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇംബ്ലിമെന്റെഷനിൽ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
10000 രൂപ മാസവേതനം ലഭിക്കും.
താല്പര്യമുള്ളവർ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 9495981772

🔰ഫാർമസിസ്റ്റ് നിയമനം

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കോഴ്‌സ് സർട്ടിഫിക്കറ്റും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22ന് വൈകിട്ട് അഞ്ചിനകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കോട്ടയം നഗരസഭയിൽ വച്ച് ജനുവരി 25ന് ഉച്ചകഴിഞ്ഞു 3.30 ന് അഭിമുഖം നടത്തും. വിശദവിവരത്തിന് : 0481 2362299