ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ജോലി |government hospital jobs kerala 2024 - JobWalk.in

Post Top Ad

Saturday, January 6, 2024

ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ജോലി |government hospital jobs kerala 2024

government hospital jobs kerala 2024

ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ജോലി |government hospital jobs kerala 2024

സാമൂഹികാരോഗ്യ കേന്ദ്രത്തിലെക്ക് വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി

മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക്  താത്കാലിക അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്:    0488-2728400.

മറ്റു ജോലി ഒഴിവുകളും

വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്.

തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.

യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in