ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് പ്യൂൺ ആവാം. - JobWalk.in

Post Top Ad

Tuesday, November 7, 2023

ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് പ്യൂൺ ആവാം.

ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് പ്യൂൺ ആവാം.മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറൽ) (MTS/Gen) പോസ്റ്റുകളിലായി 315 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

18-25 വയസ്സ് ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷം, വികലാംഗർക്ക് 10 വർഷം (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷം, ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷം)

യോഗ്യത വിവരങ്ങൾ

(i) അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്സ്) അല്ലെങ്കിൽ തത്തുല്യം, കൂടാതെ

(ii) ഉദ്യോഗാർത്ഥി  അപേക്ഷിച്ച സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുക. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന മോട്ടോർ സൈക്കിളിന് സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കണം.

അപേക്ഷിക്കേണ്ടതെങ്ങനെ ?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ https://www.mha.gov.in/ സന്ദർശിക്കുക. ശേഷം 
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അപേക്ഷ സമർപ്പിക്കുക
ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.