ആയുഷ് മിഷനിൽ ജോലി നേടാൻ അവസരം
തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ നിയമിക്കുന്നു.
ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്
ജോലി സ്ഥലം
അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 9 ന് രാവിലെ 9.30 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും.
മറ്റു ജോലി ഒഴിവുകളും
🔺വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (ഫിസിക്കൽ എഡ്യുക്കേഷൻ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം.
🔺ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ടിൽ നിലവിലുള്ളതും സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ മുൻസിപ്പൽ പ്രദേശത്ത് സ്ഥിര താമസമുള്ളവർക്കാണ് അവസരം. പ്രായപരിധി 18-46.
അപേക്ഷാ ഫോറത്തിന്റെ മാതൃക ആലപ്പുഴ അർബൻ ഐ.സി.ഡി.എസിൽ പ്രോജക്ട് ഓഫീസിൽ ലഭിക്കും. റേഷൻ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം.
റേഷൻ കാർഡിൽ പേരില്ലാത്തവർ താമസസ്ഥലം തെളിയിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള സാക്ഷ്യപത്രം നൽകണം. നവംബർ 30ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.