ദുബായില്‍ സർക്കാർ ജോലി വേണോ? ഇതാ ഇപ്പോൾ അവസരം, ലക്ഷങ്ങള്‍ ശമ്പളത്തിൽ ജോലി നേടാം - JobWalk.in

Post Top Ad

Monday, November 6, 2023

ദുബായില്‍ സർക്കാർ ജോലി വേണോ? ഇതാ ഇപ്പോൾ അവസരം, ലക്ഷങ്ങള്‍ ശമ്പളത്തിൽ ജോലി നേടാം

ദുബായില്‍ സർക്കാർ ജോലി വേണോ? ഇതാ അവസരം, ലക്ഷങ്ങള്‍ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം.



ഒരു സർക്കാർ ജോലി എന്നുള്ളത് ആരുടേയും സ്വപ്നമാണ്. അതിപ്പോള്‍ ദുബായിലാണെങ്കിലോ? തമാശ പറയുകയാണെന്ന് കരുതിയോ? എങ്കില്‍ അങ്ങനെയല്ല, നിങ്ങള്‍ക്കും ദുബായില്‍ ഒരു സർക്കാർ ജോലി നേടാന്‍ സാധിക്കും. ദുബായ് സർക്കാർ തന്നെ ഇതിനായി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. അതാണ് ദുബായ് കരിയർ പോർട്ടല്‍.

ഡിജിറ്റൽ ദുബായ് അതോറിറ്റി നിയന്ത്രിക്കുന്ന ദുബായി കരിയേഴ്സ് എന്ന പോർട്ടല്‍ വഴി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ), ദുബായ് ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി ഇ ടി) തുടങ്ങി ദുബായിലെ വിവിധ സർക്കാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഏജന്‍സികളുടെ തട്ടിപ്പില്ലാതെ ദുബായി ജോലി കണ്ടെത്താന്‍ സാധിക്കുമെന്നാണ് ദുബായി കരിയർ പോർട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത.


ജോലി ഒഴിവുകളും വിശദ വിവരങ്ങളും

ചീഫ് സ്പെഷ്യലിസ്റ്റ് - ഓർഗനൈസേഷണൽ സ്ട്രക്ചേഴ്സ് ആന്‍ഡ് കോർപ്പറേറ്റ് ഡോക്യുമെന്റ്സ്

ദുബായ് റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലാണ് ചീഫ് സ്പെഷ്യലിസ്റ്റ് - ഓർഗനൈസേഷണൽ സ്ട്രക്ചേഴ്സ് ആന്‍ഡ് കോർപ്പറേറ്റ് ഡോക്യുമെന്റ്സ് വിഭാഗത്തില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, കോർപ്പറേറ്റ് ഗവേണൻസ് അല്ലെങ്കിൽ മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. യുഎഇക്കാർക്ക് മുന്‍ഗണന ലഭിക്കുമെങ്കിലും എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് നഴ്സ്

ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷന് കീഴില്‍ അസിസ്റ്റന്റ് നഴ്സ് ഒഴിവ്. ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം. നഴ്‌സിംഗ്/മിഡ്‌വൈഫറിയിൽ കുറഞ്ഞത് 18 മാസത്തെ ഡിപ്ലോമ ആവശ്യമാണ്. ഡി എച്ച് എ ലൈസൻസിംഗിന് അർഹതയുണ്ടായിരിക്കണം. 2 വർഷത്തെ സമീപകാല ക്ലിനിക്കൽ പ്രവർത്തി പരിചയം ആവശ്യമാണ്. 10000 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. അതായത് 2.26 ലക്ഷം ഇന്ത്യന്‍ രൂപ.

ക്രിയേറ്റീവ് സീനിയർ എഡിറ്റർ

ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിന് കീഴിലാണ് ക്രിയേറ്റീവ് സീനിയർ എഡിറ്റർ വിഭാഗത്തിലെ ഒഴിവ്. വ്യത്യസ്ത പ്രോഗ്രാമുകൾക്കും കാമ്പെയ്‌നുകൾക്കുമായി പ്രധാന പ്രോജക്റ്റുകൾക്കായുമുള്ള വീഡിയോകളും മറ്റും തയ്യാറാക്കലാണ് പ്രധാന ചുമതല. കമ്മ്യൂണിക്കേഷനിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യവും ഇതേ ഫീല്‍ഡില്‍ 5 വർഷത്തെ പരിചയവും ആവശ്യമാണ്. സാലറി 20001 മുതല്‍ 30000 യുഎഇ ദിർഹം വരെ. 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ ഇന്ത്യന്‍ രൂപ.



സീനിയർ സ്പെഷ്യലിസ്റ്റ് - ഡിജിറ്റൽ മാർക്കറ്റിംഗ്

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിക്ക് കീഴിലുള്ള ഈ ഒഴിവിലേക്ക് ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ  ബിരുദമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍.മാസ്റ്റർ ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഡിജിറ്റില്‍ മാർക്കറ്റിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.