കുടുംബശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിൽ താൽകാലിക നിയമനം - JobWalk.in

Post Top Ad

Saturday, November 4, 2023

കുടുംബശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിൽ താൽകാലിക നിയമനം

കുടുംബശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിൽ താൽകാലിക നിയമനം 


കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ

അപേക്ഷക സി.ഡി.എസ് ഉൾപ്പെടുന്ന പുഴയ്ക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം, കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം,

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം.

കംപ്യൂട്ടർ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം,

അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം

20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31-ന്) പ്രായമുള്ളവർ ആയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം

യോഗ്യരായ അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സി.ഡി.എസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബർ 6 ന് വൈകീട്ട് 5 വരെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ സ്വീകരിക്കും.

പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രവർത്തിപരിചയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ലഭ്യമായ അപേക്ഷകളിൽ നിന്നും പ്രവൃത്തിപരിചയം കുറവായ അപേക്ഷകൾ പരിഗണിക്കുന്നതാണ്.

യോഗ്യത, പ്രായം, പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680 003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.