നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ആവാം, മറ്റു ജോലികളും. - JobWalk.in

Post Top Ad

Thursday, November 23, 2023

നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ആവാം, മറ്റു ജോലികളും.

നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ആവാം, മറ്റു ജോലികളും.


നാഷണൽ ആയുഷ് മിഷനിൽ (NAM) ഒഴിവുള്ള മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.



പാലക്കാട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒഴിവ്: 33, ശമ്പളം: 15,000 രൂപ,യോഗ്യത: ജി.എൻ.എം, പ്രായം: 40 കവിയരുത്.

അപേക്ഷകർ പ്രായം യോഗ്യത, എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഡിസ്ട്രിക് പ്രോഗ്രാം മാനേജ്‌മെ ന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ഹോമിയോ ആശുപത്രി, പാലക്കാട്.  തീയതി നവംബർ 24( 10 am)

വിശദവിവരങ്ങൾക്ക് -  വെബ്സൈറ്റ് arogyakeralam.gov.in

മറ്റു ജോലി ഒഴിവുകളും

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെൻ്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം.

യോഗ്യത - ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വനിതാ വാര്‍ഡനെ ആവശ്യമുണ്ട്

നെടുങ്കണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വനിതാ വാര്‍ഡനെ ആവശ്യമുണ്ട്. വാക് ഇന്‍ ഇന്റര്‍വൃു നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന്. ഉദ്യോഗാര്‍ത്ഥികള്‍ കുയിലിമല സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പത്താം ക്ലാസ് പാസായ 55 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.