സർക്കാർ ആശുപത്രിയിൽ നൈറ്റ് വാച്ചർ ജോലി ഉൾപ്പെടെ മറ്റു ജോലി ഒഴിവുകളും - JobWalk.in

Post Top Ad

Wednesday, November 1, 2023

സർക്കാർ ആശുപത്രിയിൽ നൈറ്റ് വാച്ചർ ജോലി ഉൾപ്പെടെ മറ്റു ജോലി ഒഴിവുകളും

സർക്കാർ ആശുപത്രിയിൽ നൈറ്റ് വാച്ചർ ജോലി ഉൾപ്പെടെ മറ്റു ജോലികളും 


സർക്കാർ ആശുപത്രിയിലേക്ക് നൈറ്റ് വാച്ചർ നിയമനം നടത്തുന്നു

കോട്ടയം: പാലാ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് നൈറ്റ് വാച്ചർ തസ്തികയിൽ ആശുപത്രി വികസനസമിതി മുഖേന കരാർ നിയമനം നടത്തുന്നു.

പ്രായം 45നും 65നും മദ്ധ്യേ.
പാലാ നഗരസഭപരിധിയിൽ താമസിക്കുന്നവർ, വിരമിച്ച സൈനികർ, പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ ആറിന് വൈകിട്ട് അഞ്ചിനകം പാലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന് നേരിട്ടോ തപാൽ മുഖേനയോ നൽകണം. തിരിച്ചറിയൽ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിശദവിവരത്തിന് ഫോൺ: 04822200384, 9447343709.

🆕 വാക് ഇൻ ഇൻറർവ്യൂ

കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും.

🆕 വാക് ഇൻ ഇന്റർവ്യൂ 4 ന്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിൽ 2023 - 24 സാമ്പത്തിക വർഷം മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ നവംബർ നാലിന് രാവിലെ 10.30 ന് ഓഫീസിൽ നടക്കും. ഫോൺ: 0480 2706100.

🆕 കരാർ നിയമനം

ആരോഗ്യകേരളം പദ്ധതിയിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്സിങ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 നവംബർ ഒന്നിന് 40 വയസ്സിൽ കൂടരുത്.

യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നല്കിയിരിക്കുന്ന ലിങ്കിൽ നവംബർ 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകൾ നിരപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ift.tt/h8N7tSf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.